ലിറ്റിൽ മിസ് റാവുത്തർ മലയാളം മ്യൂസിക്കൽ മൂവി സംവിധാനം ചെയ്തത് വിഷ്ണു ദേവ് ആണ്. ലിറ്റിൽ മിസ് റാവുത്തറിൽ ഗൗരി ജി കിഷൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുതിൻ സുഗതന്റെ വണ്ടർവാൾ റെക്കോർഡ്‌സ് സഹകരണത്തോടെ എസ് ഒറിജിനൽസ് പ്രൊഡക്ഷന്റെ ബാനറിൽ സൃജൻ യരബോളുവാണ് ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഷെർഷ ഷെരീഫാണ്.
സംഗീത് പ്രതാപ് എഡിറ്റിംഗും ഛായാഗ്രഹണം ലൂക്ക് ജോസും നിർവഹിക്കുന്നു. ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രഭാറാമും അസോസിയേറ്റ് ഡയറക്ടർ സിജോ ആൻഡ്രൂവുമാണ്. നവീൻ എസ്, സുതിൻ സുഗതൻ എന്നിവരാണ് സഹനിർമ്മാതാക്കൾ.
അൻവർ അലി, ടിറ്റോ പി തങ്കച്ചൻ എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ലിറ്റിൽ മിസ് റാവുത്തന്റെ നൃത്തസംവിധായകർ അനഘയും റിഷ്‌ധനുമാണ്.
ലിറ്റിൽ മിസ് റാവുത്തർ 2023 ഒക്ടോബർ 6-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.