പ്രശസ്ത സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു.

പ്രശസ്‌ത സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.മലയാളത്തിൽ നവ സിനിമ കാഴ്ചപ്പാടിന് തുടക്കം കുറിച്ച സംവിധായകനാണ് മരണത്തോടെ നഷ്ടമായത്.

രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായാണ് ചലച്ചിത്ര ജിവിതം ആരംഭിക്കുന്നത്. മൂന്നു വർഷത്തോളം അദ്ദേഹത്തിന്റെ സഹായിയായിരുന്നു. 1946-ൽ തിരുവല്ലയിൽ ജനിച്ചു. 1968-ൽ കേരള സർ‌വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സിനിമാ സംവിധാനത്തിൽ ഡിപ്ലോമയും നേടി.

1970 -ൽ സ്വപ്‌നാടനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ അദ്ദേഹത്തിന്റെ അവസാന ചിത്രം മമ്മൂട്ടി അഭിനയിച്ച ഇലവങ്കോട് ദേശം ആയിരുന്നു.

സ്വപ്നാടനം, പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിർമിച്ച കോലങ്ങൾ, മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത കുറ്റാന്വേഷണ ചിത്രം ആയി കണക്കാക്കുന്ന യവനിക, മേള, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്,ഇരകൾ,ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം,മറ്റൊരാൾ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ സൽമയാണ് ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *