മോളിവുഡിലെ പുതിയ റിപ്പോർട്ടുകൾ പ്രകാരം റെഡ് വൈൻ എന്ന ചിത്രത്തിന് ശേഷം ലാലും ഫഹദും ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു.വാർത്തകൾ സത്യമാണെങ്കിൽ ആരാധകരെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്, മലയാളികളുടെ പ്രിയങ്കരനായ അൻവർ റഷീദ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്.
RDX ,മിന്നൽ മുരളി എന്നിങ്ങനെയുള്ള വിജയ ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആയിരിക്കും ചിത്രം നിർമ്മിക്കുക.
മുഹ്‌സിൻ പരാരി, അജി പീറ്റർ തങ്കം എന്നിവർ ചേർന്ന് തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാം ആണെന്നും അൻപ്- അറിവ് ടീം സംഘട്ടനമൊരുക്കുന്ന ഒരു മാസ്സ് ആക്ഷൻ ത്രില്ലറാണ് ഈ ചിത്രമെന്നുമാണ് പറയപ്പെടുന്നത്.