“പ്രതികൾ മിടുക്കന്മാരാകുമ്പോൾ നമ്മളും മിടുക്കന്മാരകണ്ടേ എങ്കിലല്ലേ നമുക്ക് അവരെ പിടിക്കാൻ പറ്റൂ” എ എസ് ഐ ജോർജ് മാർട്ടിനും സംഘവും ഇന്ത്യയൊട്ടാകെ പ്രതികൾക്ക് പിന്നിൽ സഞ്ചരിച്ച കഥ തിയേറ്ററിൽ കണ്ണൂർ സ്ക്വാഡ് ആയി എത്തുമ്പോൾ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ചിത്രത്തിലെ പിന്നാമ്പുറ കാഴ്ചകൾ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനി.
രണ്ടായിരത്തി ഒരുന്നൂറ്റി എൺപതു പേരുടെ കഠിനാധ്വാനത്തിന്റെ ഫലമായി രൂപപ്പെട്ട ചിത്രം സെപ്റ്റംബർ 28 ന് ലോകമെമ്പാടുമുള്ള തിയേറ്ററിലേക്കെത്തും. റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടർ റോണിയും ഷാഫിയും ചേർന്നൊരുക്കുന്നു.

മമ്മൂട്ടിയോടൊപ്പം കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്,റോണിഡേവിഡ്,മനോജ്.കെ.യു തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രം ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രമാണ്.ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ജോർജാണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ.