ആരാധകരെ ആവേശത്തിലാക്കാൻ ദളപതി വിജയ് ചിത്രം ലിയോയിലെ അടുത്ത ഗാനമായ ബഡാസ് ഇന്ന് 6 മണിക്ക് പുറത്തിറക്കും. ഇന്ന് 12 മണിക്ക് സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴിയാണ് അറിയിച്ചിരിക്കുന്നത്.
മാസ്റ്ററിനു ശേഷം ലോകേഷും വിജയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ഒക്ടോബർ 19ന് റിലീസ് ചെയ്യുന്ന സിനിമ ഒരു ഗംഭീര ആക്ഷൻ ത്രില്ലർ ആകും എന്ന സൂചനയാണ് അണിയറക്കാർ നൽകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തുവരുന്ന ലിയോയുടെ പോസ്റ്ററുകൾ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയർത്തി കഴിഞ്ഞു.
സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
തമിഴിലെ ഏറ്റവും വലിയ വാണിജ്യ വിജയമായി മാറാൻ തയാറെടുക്കുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് സെപ്റ്റംബർ അവസാന വാരം ചെന്നൈയിൽ നടക്കും എന്നറിയിച്ചിരുന്നു എങ്കിലും കഴിഞ്ഞ ദിവസം ഇതൊഴിവാക്കി എന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു.
വിജയ്ക്കൊപ്പം ബോളിവുഡ് താരം സഞ്ജയ് ദത്ത് വില്ലൻ വേഷത്തിലെത്തുന്ന ലിയോയിൽ തൃഷയാണ് നായിക. അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
അനിരുദ്ധിൻറെ ത്രസിപ്പിക്കുന്ന സംഗീതത്തിലുള്ള ഗാനങ്ങളും പശ്ചാത്തല സംഗീതവും തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കും. ലോകേഷിൻറെ വിശ്വസ്തനായ എഡിറ്റർ ഫിലോമിൻ രാജാണ് ലിയോയുടെ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നത്.
മനോജ് പരമഹംസയുടെ ക്യാമറയും അൻപ് അറിവ് മാസ്റ്റർമാരുടെ ആക്ഷൻ രംഗങ്ങളും സിനിമയ്ക്ക് മുതൽക്കൂട്ടാണ്. സിനിമയുടെ ഡിജിറ്റൽ പ്രീമിയർ റൈറ്റ്സ് നെറ്റ്ഫ്ലിക്സും സാറ്റലൈറ്റ് റൈറ്റ്സ് സൺ ടിവിയും വൻ തുകയ്ക്ക് സ്വന്തമാക്കിയിരുന്നു.