ദിലീഷ് പോത്തൻ അഭിനയിക്കുന്ന അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

അഭിനേതാവെന്ന നിലയിൽ എന്റെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്നു! ഒനിയല് കുറുപ്പ് നിര്മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാര് പൊടിയനാണ്. നിങ്ങളെയെല്ലാം ഒരു രസകരമായ സവാരിക്ക് കൊണ്ടുപോകാൻ ഉടൻ വരുന്നു… ” മനസാ വാചാ”

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ സജീവമായ ഒരു പോസ്റ്റർ ആണ് ദിലീഷ് പോത്തൻ അടുത്തതായി അഭിനയിക്കുന്ന ചിത്രം മനസാ വാചാ- യുടേത്. ചിത്രത്തിന്റെ സംവിധാനം ചെയ്‌യുന്നത് ശ്രീകുമാർ പൊടിയാണ് ആണ്. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഒനിൽ കുറുപ്പ് ആണ്.

ചിത്രത്തിൽ ദിലീഷിനു പുറമെ പ്രശാന്ത് അലക്സാണ്ടർ,ശ്രീജിത്ത് രവി, സായികുമാർ, കിരൺ കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.ചിത്രത്തിന്റെ രചന മജീദ് സയ്ദ് നിർവഹിക്കുന്നു. കാമറ കൈകാര്യം ചെയ്യുന്നത് എൽദോ ഐസക് ആണ്. എഡിറ്റിംഗ് ലിജോ പോലും സംഗീതം സുനിൽകുമാർ പി കെ യും ആണ്.

Leave a Reply

Your email address will not be published. Required fields are marked *