പ്രശസ്ത പ്രൊഡക്ഷൻ കമ്പനി ആയ ഹോംബാലെ ഫിലിംസ് കാന്താരയുടെ ഒന്നാം വാർഷിക ആഘോഷ വേളയിൽ വരാഹ രൂപം എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറക്കി.ഋഷബ് ഷെട്ടി രചനയും, അഭിനയവും സംവിധാനവും നിർവഹിച്ച ചിത്രം, അവതരണം മുതൽ കഥപറച്ചിൽ, പ്രകടനം തുടങ്ങി എല്ലാ മേഖലകളിലും അതിന്റെ ക്രാഫ്റ്റ് തെളിയിച്ചു, ഇതുകൂടാതെ, സിനിമയുടെ ഏറ്റവും വലിയ മുതൽക്കൂട്ട് ”വരാഹരൂപം” എന്ന ഗാനം എല്ലാ തരം പ്രേക്ഷകരെയും ഒരു പോലെ ആകർഷിച്ചിരുന്നു.
ശശിരാജ് കാവൂരിന്റെ വരികൾക്ക് സായ് വിഘ്നേഷ് ഈണം പകർന്നപ്പോൾ ബി അജനീഷ് ലോക്നാഥ് ഈണം പകർന്നിരിക്കുന്നു. ഉത്സവ സീസൺ മുതൽ ക്രിക്കറ്റ് സ്റ്റേഡിയം വരെ ഈ ഗാനം ട്രെൻഡിലായിരുന്നു
റിഷബ് ഷെട്ടിയുടെ കാന്താര കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായിരുന്നു. ഈ കന്നഡ ചിത്രം റിലീസ് ചെയ്‌ത ആദ്യവാരം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.