രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന തമിഴ് സിനിമ ലാൽ സലാം ഈ വരുന്ന പൊങ്കലിന് തീയേറ്ററുകളിൽ എത്തും എന്ന് ലൈക്ക പ്രൊഡക്ഷൻ ഇന്ന് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി അറിയിച്ചിരിക്കുന്നു.
LAL SALAAM to hit 🏏 screens on PONGAL 2024 🌾☀️✨
— Lyca Productions (@LycaProductions) October 1, 2023
🌟 @rajinikanth
🎬 @ash_rajinikanth
🎶 @arrahman
💫 @TheVishnuVishal & @vikranth_offl
🎥 @DOP_VishnuR
⚒️ @RamuThangraj
✂️🎞️ @BPravinBaaskar
👕 @NjSatz
🎙️ @RIAZtheboss @V4umedia_
🎨🖼️ @kabilanchelliah
🤝 @gkmtamilkumaran… pic.twitter.com/4XOg3sozSs
ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് യുവ താരനിരയിലെ പ്രമുഖരായ വിഷ്ണു വിശാലും വിക്രാന്തും ആണ്. കൂടാതെ പ്രധാനപ്പെട്ട ഒരു കാമിയോ റോളിൽ തലൈവരും എത്തുന്നു.
ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് എ ആർ റഹ്മാൻ ആണ്. ഛായാഗ്രഹണം വിഷ്ണു രംഗസാമിയും കലാസംവിധാനം രാമു തങ്കരാജുമാണ്. പ്രവീൺ ഭാസ്കർ ആണ് ചിത്രസംയോജനം നിർവഹിക്കുന്നത്.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരൻ ആണ് ലാൽ സലാം ഒരുക്കുന്നത്.