ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ചു ടോപ്സ്റ്റാർ പ്രശാന്ത് വിജയ് വെങ്കട്ട് പ്രഭു ചിത്രത്തിൽ ജോയിൻ ചെയ്യും എന്നാണ് . കഴിഞ്ഞ ദിവസം പ്രശാന്ത് ചിത്രത്തിന്റെ അപ്ഡേറ്സ് തന്റെ ഫേസ്ബുക് പേജിൽ അപ്ഡേറ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇത്തരത്തിൽ വാർത്തകൾ വന്നത്. എന്നാൽ അദ്ദേഹം പിനീട് അത് ഡിലീറ്റ് ചെയ്തിരുന്നു. കൂടാതെ പഴയ കാല തമിഴ് നായകൻ മോഹൻ (മൈക് മോഹൻ ) ചിത്രത്തിൽ ജോയിൻ ചെയ്തേക്കുമെന്നും അനൗദ്യോഗിക റിപ്പോർട്ടുകൾ ഉണ്ട്.
കഴിഞ്ഞ ദിവസം മീനാക്ഷി ചൗധരി ചിത്രത്തിലെ നായികയായേക്കും എന്ന് ഉറപ്പായ വാർത്തകൾ വന്നിരുന്നു.നേരത്തെ ജ്യോതിക,സ്നേഹ പ്രിയങ്ക മോഹൻ എന്നിവരുടെ പേരുകൾ ആണ് നായികയായി പറഞ്ഞിരുന്നത്.
‘ദളപതി 68’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന, വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം, ഒക്ടോബർ 2 ന് ചെന്നൈയിൽ ആചാരപരമായ പൂജയോടെ ആരംഭിച്ചിരുന്നു. ആക്ഷന്‍ ത്രില്ലറെന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുകയെന്നും പറയപ്പെടുന്നു. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍റെ ഭാഗമായി കഴിഞ്ഞ മാസം വെങ്കട് പ്രഭുവിനൊപ്പം വിജയ് ലോസ് ഏഞ്ചല്‍സില്‍ എത്തിയിരുന്നു. അവിടെവച്ച് വിജയിയുടെ 3ഡി വിഎഫ്എക്സ് സ്കാനിംഗ് നടത്തിയിരുന്നു.
എജിഎസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് യുവൻ ശങ്കർ രാജയാണ്. അച്ഛന്റെയും മകന്റെയും കഥ പറയുന്ന ചിത്രത്തിൽ ദളപതി വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. അതിലൊന്ന് ഒരു റോ ഏജന്റ് ആണെന്നാണ് അഭ്യൂഹം. ദളപതി 68ൽ എസ് ജെ സൂര്യ വില്ലൻ വേഷത്തിലെത്തുമെന്നാണ് സൂചന.