വിനയ് ഫോര്‍ട്ട് ചിത്രം ‘സോമന്‍റെ കൃതാവ്’ തിയേറ്ററുകളിലേക്ക്

കുട്ടനാട്ടുകാരന്‍ കൃഷി ഓഫീസറായി വിനയ് ഫോര്‍ട്ട്; ‘സോമന്‍റെ കൃതാവ്’ തിയേറ്ററുകളിലേക്ക് ഒക്ടോബർ 6 ന് ചിത്രം തിയേറ്ററുകളിൽ എത്തും.കൃതാവാണ് സോമന്റെ ഹൈലൈറ്റ്. ചിലരുടെ കൃതാവ് നോക്കി അവരുടെ സ്വഭാവം പറയാറുണ്ട്. അങ്ങനെയെങ്കിൽ സോമൻ ഒരു പ്രത്യേക ജീവിയാണ്. ഇമ്മിണി തടിയൻ കൃതാവുള്ള ആർക്കും പിടികിട്ടാത്ത ഒരു മനുഷ്യൻ.

സോമന്‍ എന്ന യുവാവിന്റെ വിവാഹവും അതിന് അനുബന്ധമായി നടക്കുന്ന സംഭവങ്ങളിലൂടെയുമാണ് വിനയ് ഫോർട്ടിനെ നായകനാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന ‘സോമന്റെ കൃതാവ്’ എന്ന ചിത്രം സഞ്ചരിക്കുന്നത്. ഒക്ടോബർ 6 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

കംപ്ലീറ്റ് കോമഡി എന്‍റര്‍ടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കുട്ടനാട്ടുകാരനായ കൃഷി ഓഫീസറുടെ വേഷത്തിലാണ് വിനയ് ഫോർട്ട് എത്തുന്നത്. സോമന്‍ എന്ന യുവാവിന്റെ വിവാഹവും അതിന് അനുബന്ധമായി നടക്കുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്.

ചിത്രത്തിന്റെ ‘മൈ നെയിം ഈസ് ഇന്ത്യ ‘ ടീസര്‍ അടുത്തിടെ വൈറലായിരുന്നു.മകളെ സ്കൂളിൽ ചേർക്കാൻ കൊണ്ടു പോകുന്ന സോമനും ഭാര്യയും പ്രധാനാധ്യാപകനുമായി നടത്തുന്ന സംഭാഷണമാണ് ടീസറിൽ.

കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക. രോഹിത് നാരായണൻ ആണ് സംവിധാനം. ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം, മാസ്റ്റർ വർക്സ് സ്റ്റുഡിയോസ് മിഥുൻ കുരുവിള, രാഗം മൂവീസ്സ് രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമിക്കുന്നു.’ഉണ്ട’, ‘സൂപ്പർ ശരണ്യ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഛായാഗ്രാഹണം നിർവഹിച്ച സുജിത്ത് പുരുഷൻ ആണ് ഛായാഗ്രാഹണം. രഞ്ജിത്ത് കെ. ഹരിദാസ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. സംഗീതം പി.എസ്. ജയഹരി, എഡിറ്റർ ബിജീഷ് ബാലകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത്, കല അനീഷ് ഗോപാൽ, മേക്കപ്പ് ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം അനിൽ ചെമ്പൂർ, സ്റ്റിൽസ് രാഹുൽ എം. സത്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ റ്റൈറ്റസ് അലക്സാണ്ടർ,അസോഷ്യേറ്റ് ഡയറക്ടർ റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടർ പ്രശോഭ് ബാലൻ, പ്രദീപ് രാജ്, സുഖിൽ സാഗ്, അസോസിയേറ്റ് ക്യാമറമാൻ ക്ലിന്റോ ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനിൽ നമ്പ്യാർ, ബർണാഡ് തോമസ്, പിആർഒ എ.എസ്. ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *