ഒരു സയൻസ് ഫിക്ഷൻ കോമഡി ചിത്രമായി ഒരുങ്ങുന്ന ശിവകാർത്തികേയന്റെ അയാളൻ ഒക്ടോബർ 6 -നു ടീസർ പുറത്തിറക്കുന്നു. ഇൻട്രു നേട്ര് നാളൈ എന്ന ചിത്രത്തിന്റെ സംവിധായകൻ ആർ രവികുമാർ ആണ് അയാളൻ ഒരുക്കുന്നത്.
Harmonizing cosmic melodies with celestial maestros 🎶👽
— Bejoy Arputharaj (@bejoyraj) October 2, 2023
We look forward to welcoming our visitor this Pongal/Sankranti 🛸#AyalaanFromPongal #PhantomFX
Can’t wait for the blast 🌟#sivakarthikeyan #arrahman@bejoyraj @ravikumar_dir @kjr_studios @24amStudios @phantomfxstudio pic.twitter.com/RJmJbcT924
സി ജി ജനറേറ്റഡ് ആയ ഒരു അന്യഗ്രഹ ജീവിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. രാകുൽ പ്രീത് സിങ്, ശരത് ഖേൽക്കർ,ഇഷ ഗോപികർ,ഭാനുപ്രിയ,യോഗി ബാബു,കരുണാകരൻ, ബാല ശരവണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. എ ആർ റഹ്മാന്റെ സംഗീതത്തിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് 24 എം എം സ്റ്റുഡിയോയും ഫാന്റം എഫ് എക്സ് സ്റ്റുഡിയോയും ചേർന്നാണ്.
ചിത്രത്തിന്റെ ഓഡിയോ സോണി മ്യൂസിക്കും സാറ്റലൈറ്റ് സൺ ടീവിയും സ്വന്തമാക്കി.
യഥാർത്ഥത്തിൽ 2023 ദീപാവലി റിലീസായി നിശ്ചയിച്ചിരുന്ന, VFX-ഹെവി ചിത്രത്തിന്റെ റിലീസ് അടുത്തിടെ 2024 പൊങ്കലിലേക്ക് മാറ്റിവച്ചു.