സംവിധായകൻ നളൻ കുമാരസാമിയ്ക്കൊപ്പം കാർത്തി തന്റെ അടുത്ത ചിത്രത്തിന്റെ ജോലിയിലാണ്, ഇത് കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ചു. ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തെക്കുറിച്ചുള്ള രസകരമായ ചില വിവരങ്ങൾ ഇതാ. നളൻ കുമാരസാമിയോടൊപ്പമുള്ള കാർത്തിയുടെ പേരിടാത്ത ചിത്രത്തിന്റെ ഏകദേശം 50% ചിത്രീകരണം പൂർത്തിയായി, ചിത്രത്തിൽ എംജിആർ ആരാധകനായാണ് നായകൻ അഭിനയിക്കുന്നത്. കൃതി ഷെട്ടി നായികയായി എത്തുമ്പോൾ സത്യരാജാണ് പ്രതിനായകൻ.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘തമ്പി’യിൽ കാർത്തിയുടെ അച്ഛനായി സത്യരാജ് നേരത്തെ വേഷമിട്ടിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. എന്നാൽ ഇത്തവണ ഇരുവരും പരസ്പരം കൊമ്പുകോർക്കുന്നു,സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഒരു ഉത്സവ വേളയിൽ ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.