ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ഡാർക്ക് ഹ്യൂമർ ചിത്രമാണ് നുണക്കുഴി. ബേസിൽ ജോസഫാണ് നുണക്കുഴിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, ഗ്രേസ് ആന്റണി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നുണക്കുഴി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയത് കെ ആർ കൃഷ്ണ കുമാറാണ്. പ്രശസ്ത ചലച്ചിത്ര നിർമ്മാണ കമ്പനിയായ സരിഗമ ഇന്ത്യ ലിമിറ്റഡിന്റെയും ജീത്തു ജോസഫിന്റെ വിന്റേജ് ഫിലിംസിന്റെയും വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറും ചേർന്നാണ് നുണക്കുഴി എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു, അജു വർഗീസ്, ബിനു പപ്പു, പ്രമോദ് വെള്ളിയനാട്, അസീസ് നെടുമങ്ങാട് എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പും എഡിറ്റിംഗ് വിനായക് വിഎസും നിർവ്വഹിക്കുന്നു. സാഹിൽ ശർമ്മ സഹനിർമ്മാതാവും സൂരജ് കുമാർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. സുധീഷ് രാമചന്ദ്രനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ.
‘നുണക്കുഴി’യുടെ ടൈറ്റിൽ പോസ്റ്റർ 2023 സെപ്റ്റംബർ 19-ന് സോഷ്യൽ മീഡിയയിലൂടെ പുറത്തിറങ്ങി. ‘കൂമൻ’ എന്ന സിനിമയുടെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ ആർ കൃഷ്ണകുമാറും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും നുണക്കുഴിക്കുണ്ട്