ഫഹദും വടിവേലുവും കോമഡിയുമായി വീണ്ടുമെത്തുന്നു

പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള എക്സില്‍ കുറിച്ചതു പ്രകാരം സൂപ്പർ ഗുഡ് ഫിലിംസ് ഒരുക്കുന്ന ഫൺ മൂഡിലുള്ള റോഡ് മൂവിയിൽ ആണ് ഫഹദും വടിവേലുവും വീണ്ടും ഒന്നിക്കുന്നത്. ഇത് ശരിയാണെങ്കിൽ ചിത്രം സംവിധാനം ചെയ്യുന്നത് ഒരു നവാഗതനായിരിക്കും.

ഇതിനു മുമ്പ് രണ്ടു പേരും ഒരുമിച്ചത് മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ എന്ന ചിത്രത്തിൽ ആയിരുന്നു. രണ്ടു പേരുടെയും റോളുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. സാമ്പത്തിക വിജയവും നിരൂപകപ്രശംസയും നേടിയ ചിത്രം ഒടിടി റിലീസിന് ശേഷവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നായകനേക്കാളും ശ്ലാഘിക്കപ്പെട്ടത് ഫഹദ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമാണെന്നത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു

തമിഴില്‍ വിക്രം, മാമന്നന്‍, തെലുങ്കില്‍ പുഷ്പ തുടങ്ങിയ ചിത്രങ്ങളെല്ലാം ഫഹദിന്‍റെ താരമൂല്യം വലിയ രീതിയിലാണ് ഉയര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *