ജയറാമിന്റെ എബ്രഹാം ഓസ്ലർ ക്രിസ്മസിന്.

സൂപ്പർ ഹിറ്റ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയറാം കേന്ദ്ര കഥാപാത്രമാകുന്ന എബ്രഹാം ഓസ്ലർ എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത് ക്രിസ്മസ് റിലീസായി എത്തുമെന്നുള്ള വിവരമാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് പങ്ക് വെച്ചിരിക്കുന്നത്. ഈ വിവരം പുറത്ത് വിട്ട് കൊണ്ട് ചിത്രത്തിന്റെ ഒരു ഗംഭീര പോസ്റ്ററും അദ്ദേഹം റിലീസ് ചെയ്തിട്ടുണ്ട്. സാൾട് ആൻഡ് പെപ്പർ ലുക്കിലാണ് ജയറാം ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്.


അഞ്ചാം പാതിരാ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന സിനിമയാണ് എബ്രഹാം ഓസ്ലർ

മമ്മൂട്ടി ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട് എന്നതും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഘടകമാണ്. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടി- ജയറാം ടീം വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രം കൂടിയാവും എബ്രഹാം ഓസ്ലർ. അര്‍ജുന്‍ അശോകന്‍, ജഗദീഷ്. ദിലീഷ് പോത്തന്‍,അര്‍ജുന്‍ നന്ദകുമാര്‍. അനശ്വരരാജന്‍. ആര്യ സലിം. സെന്തില്‍ കൃഷ്ണ, അസീം ജമാല്‍ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

ഡോക്ടർ രൺധീർ കൃഷ്ണൻ രചിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ക്രൈം ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്, നേരമ്പോക്കിന്റെ ബാനറിൽ സംവിധായകൻ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസൻ എന്നിവർ ചേർന്നാണ്. തേനി ഈശ്വർ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മിഥുൻ മുകുന്ദനാണ്. ഷമീർ മുഹമ്മദാണ് എബ്രഹാം ഓസ്ലർ എഡിറ്റ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *