വിജയ് ദേവരകൊണ്ട, സാമന്ത റൂത്ത് പ്രഭു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഖുഷി സെപ്റ്റംബർ 1 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 25.85 കോടി രൂപയുടെ ഗ്രോസ് ഓപ്പണിംഗുമായി റൊമാന്റിക് കോമഡിക്ക് മികച്ച തുടക്കം ലഭിച്ചിരുന്നു.
എന്റർടൈൻമെന്റ് ട്രാക്കിംഗ് പോർട്ടലായ Sacnilk.com അനുസരിച്ച്, 53.9 കോടി രൂപ ഗ്രോസ് നേടി. വിജയ് ദേവരകൊണ്ടയും സാമന്ത റൂത്ത് പ്രഭുവും അഭിനയിച്ച ചിത്രം വേൾഡ് വൈഡ് 72 കോടി രൂപ നേടി.
റിലീസ് ചെയ്ത് കൃത്യം ഒരു മാസത്തിന് ശേഷം ഒക്ടോബർ 1 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ലഭ്യമാകും. സെപ്റ്റംബർ 24 ഞായറാഴ്ച സ്ട്രീമിംഗ് ഭീമൻ അതിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഈ പ്രഖ്യാപനം നടത്തി, “അന്ധാരികി കുശി ഇച്ഛെ ശുഭവാർത്ത (എല്ലാവർക്കും ഒരു നല്ല വാർത്ത). തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ഒക്ടോബർ 1 ന് #Kushi നെറ്റ്ഫ്ലിക്സിലേക്ക് വരുന്നു. #KushiOnNetflix.”.
മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശിവ നിർവാണയാണ്. ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹിഷാം അബ്‌ദുൾ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്വ്വഹിച്ചിരിക്കുന്നത്.