പ്രിയദർശൻ , മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്ന ഹരം

മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച ജോഡികൾ ആണ് പ്രിയദർശൻ,മോഹൻലാൽ. ഇരുവരും അവസാനം ചെയ്യ്ത ചിത്രമായിരുന്നു മരക്കാർ, ഇപ്പോൾ ഇരുവരും വീണ്ടും ഒരു പുതിയ ചിത്രത്തിലൂടെ എത്തുകയാണ് പ്രേക്ഷകർക്ക് മുന്നിൽ.

ഈ വാർത്ത പങ്കു വെച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ എം ജി ശ്രീകുമാർ ആണ്. മൂവരും ഒന്നിച്ചുള്ള ഒരു പഴയ ക്യാരിക്കേച്ചര് ചിത്രം പങ്കുവെച്ചുകൊണ്ടാണ് എം ജി ഈ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഈ പുതിയ ചിത്രത്തിന്റെ പേര് ‘ഹരം’. പ്രിയന്റെയും മോഹൻലാലിനെയും ഒഴിവുകൾക്കു അനുസരിച്ചു അടുത്ത വർഷം ചിത്രം തുടങ്ങും എന്നാണ് പറയുന്നത്.

മോഹൻലാൽ, പ്രിയൻ കോമ്പൊയിൽ വരുന്ന ഈ ചിത്രത്തിൽ എം ജി ശ്രീകുമാറിന് എന്തെങ്കിലും പ്രധാന പങ്ക് ഉണ്ടോ എന്ന് അവ്യക്തമാണ്.

ഏതായാലും ഈ ചിത്രത്തിന് താഴെ ആയി നിരവധി ആളുകൾ ആശംസകൾ അറിയിച്ചെത്തുന്നുണ്ട്.

ഈ ചിത്രത്തെ ആധാരമാക്കിയുള്ള ചില റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ രചന വിനീത് ശ്രീനിവാസൻ ആണ്.

Leave a Reply

Your email address will not be published. Required fields are marked *