സണ്ണി ഡിയോളിനൊപ്പം കൈകോർത്ത് ആമിർ ഖാൻ

ആമിർ ഖാൻ പ്രൊഡക്‌ഷൻസ് നിര്‍മിക്കുന്ന പതിനേഴാമത്തെ ചിത്രത്തിൽ സണ്ണി ഡിയോൾ നായകനാകുന്നു. രാജ്‌കുമാർ സന്തോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗദ്ദർ 2വിന്റെ വമ്പൻ വിജയത്തിനുശേഷം പുതിയ ചിത്രവുമായി സണ്ണി ഡിയോൾ. ചിത്രത്തിന്റെ പേര് ‘ലാഹോർ, 1947’ എന്നാണ്.
ഗായൽ, ഡാമിനി, ഗട്ടക് തുടങ്ങിയ സൂപ്പർ ഹിറ്റുകളൊരുക്കിയ രാജ്കുമാർ സന്തോഷി–സണ്ണി ഡിയോൾ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമ്പോൾ ആരാധകരും വലിയ പ്രതീക്ഷയിലാണ്. ചിത്രത്തിൽ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

‘‘രാജ് കുമാർ സന്തോഷി സംവിധാനം ചെയ്‌ത് സണ്ണി ഡിയോൾ അഭിനയിക്കുന്ന ഞങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിക്കുന്നതിൽ ഞാനും എകെപിയിലെ മുഴുവൻ ടീമും വളരെ ആവേശത്തിലും സന്തോഷത്തിലുമാണ്. ലാഹോർ, 1947 എന്നാണ് സിനിമയുടെ പേര്. അപാരമായ കഴിവുള്ള സണ്ണിയും എന്റെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളുമായ രാജ് സന്തോഷിയുമായും കൈകോർക്കാൻ സാധിച്ചതിലും സന്തോഷം.’’–ആമിർ ഖാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *