അർണോൾഡ് ശിവശങ്കരനായി അബു സലിം

അറുപത്തേഴാം വയസ്സിൽ അബു സലിം നായകനാകുന്നു. പുലിമടയ്ക്കു ശേഷം എ.കെ. സാജൻ സംവിധാനം ചെയ്യുന്ന “അർനോൾഡ് ശിവശങ്കരൻ’ എന്ന ചിത്രത്തിലാണു നായകനായി അബുവിന്റെ അരങ്ങേറ്റം.

വില്ലനായും കൊമേഡിയനായും മലയാളത്തിനൊപ്പം ഇതരഭാഷകളിലും സജീവമായ നടനാണ് അബു സലിം. 1978ൽ കഥ എന്ന ചിത്രത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച അബു സലിം 1984ൽ മിസ്റ്റർ ഇന്ത്യയുമായി. ഹോളിവുഡ് താരം അർനോൾഡ് ഷ്വാസനെഗറുടെ കടുത്ത ആരാധകനാണ് അബു സലിം. പുതിയ ചിത്രത്തിൽ അബു സലീമിനൊപ്പം ലുക്മാൻ അവറാനും ചിത്രത്തിലുണ്ട്. ശരത് കൃഷ്ണയുടേതാണു തിരക്കഥ.

വരും ദിവസങ്ങളില്‍ സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിടും.

Leave a Reply

Your email address will not be published. Required fields are marked *