അഖിൽ അക്കിനേനിയുടെ ഏജന്റ് OTT സ്ട്രീമിംഗ് കോടതി തടഞ്ഞു

ഏപ്രിൽ 28 ന് റിലീസ് ചെയ്ത അഖിൽ അക്കിനേനിയുടെ ഏറ്റവും പുതിയ ചിത്രം സെപ്റ്റംബർ 29 ന് സോണി ലിവിൽ പ്രദർശിപ്പിക്കും എന്ന് അറിയിപ്പുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിൻെറ OTT റിലീസ് വിതരണക്കാരുടെ പരാതിയിൻ മേൽ കോടതി തടഞ്ഞിരിക്കുന്നു.

നിബന്ധനകൾ പാലിച്ചില്ലെന്നാരോപിച്ച് ചിത്രത്തിന്റെ വിതരണക്കാരൻ നിർമ്മാതാവ് അനിൽ സുങ്കരയ്‌ക്കെതിരെ നിയമനടപടി ആരംഭിച്ചു. അതിനാലാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നത് തടഞ്ഞത്. ബോക്‌സ് ഓഫീസിലെ പ്രകടനത്തിന് ശേഷം ഒടിടി റിലീസ് കണ്ടെത്തുന്നതിൽ ചിത്രം ഇതിനകം തന്നെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.

50 കോടിയിലധികം ബജറ്റിൽ നിർമ്മിച്ച ചിത്രം COVID-19 പാൻഡെമിക് കാരണം കൂടുതൽ തടസ്സങ്ങൾ നേരിടുകയും അതിന്റെ നിർമ്മാണം വൈകുകയും ചെയ്തു. 2021 ഡിസംബർ 24 ന് റിലീസ് ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവച്ചു. പിന്നീട്, 2022 ഓഗസ്റ്റ് 12 എന്ന പുതിയ തീയതി പ്രഖ്യാപിച്ചു, എന്നാൽ നിർമ്മാണത്തിലെ പ്രശ്‌നങ്ങളും അഖിലിന് സംഭവിച്ച ചില പരിക്കുകളും കാരണം ഇത് വീണ്ടും വൈകി. റോ ചീഫായി മുതിർന്ന നടൻ മമ്മൂട്ടിയും പ്രതിനായകനെ അവതരിപ്പിക്കുന്ന ഡിനോ മോറിയയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *