അക്ഷയ് കുമാർ നായകനായ ‘മിഷൻ റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്‌ക്യൂ’ ബോക്സ് ഓഫീസ് റിപ്പോർട്ട്.

അക്ഷയ് കുമാർ നായകനായ ‘മിഷൻ റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്‌ക്യൂ’ ഫാമിലി -ത്രില്ലർ ഡ്രാമയായ മിഷൻ റാണിഗഞ്ച് വെള്ളിയാഴ്ച റിലീസ് ചെയ്തു. വാഴ്ത്തപെടാത്ത നായകനായ ജസ്വന്ത് സിംഗ് ഗില്ലിന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത് , എല്ലാവരും ചിത്രത്തെയും അക്ഷയ് കുമാറിന്റെ പ്രകടനത്തെയും പ്രശംസിക്കുന്നു. പ്രേക്ഷകരിൽ നിന്നും ലഭ്യമാകുന്ന പോസിറ്റീവ് അഭിപ്രായങ്ങളിൽ വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെ തിയേറ്ററിൽ എത്തിക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

പശ്ചിമ ബംഗാളിലെ കൽക്കരി ഖനിയിൽ 65 ഖനിത്തൊഴിലാളികളെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് അക്ഷയ് കുമാറും ,പരിനീതി ചോപ്രയും ഒന്നിച്ചഭിനയിച്ച ഈ ചിത്രം . 2.8 കോടി രൂപയുടെ ഓപ്പണിംഗ് നേടിയ ചിത്രം ശനിയാഴ്ച 4.70 കോടി നേടിയ ചിത്രത്തിന്റെ കളക്ഷൻ ഏകദേശം 69 ശതമാനം ഉയർന്നു. ഇതോടെ ടിനു സുരേഷ് ദേശായി സംവിധാനം ചെയ്ത രണ്ട് ദിവസത്തെ കളക്ഷൻ 7.5 കോടി രൂപയായി.എന്നിരുന്നാലും, ഹിന്ദി വിപണിയിൽ മിഷൻ റാണിഗഞ്ച് ശരാശരി 15.73 ശതമാനം ഒക്യുപൻസി മാത്രമാണ് കണ്ടത്. നൈറ്റ് ഷോകൾക്ക് ഏകദേശം 24.73 ശതമാനം പ്രേക്ഷകരുണ്ടായിരുന്നു, വൈകുന്നേരം, ഉച്ചകഴിഞ്ഞ്, പ്രഭാത ഷോകൾക്ക് യഥാക്രമം 15.8, 13.5, 10.13 ശതമാനം ഒക്യുപൻസി.

Leave a Reply

Your email address will not be published. Required fields are marked *