32 വർഷങ്ങൾക്കു ശേഷം അമിതാഭും രജനിയും വീണ്ടും ഒന്നിക്കുന്നു

ഓരോ ദിവസവും വളരുന്ന താര നിരയുമായാണ് തലൈവർ 170 വരുന്നത് . ഇന്ന് രാവിലെ വരെ മഞ്ജു വാരിയർ,റിതിക സിങ് , ദുഷാറ വിജയൻ എന്നിവരെ ആണ് പരിചയപ്പെടുത്തിയത്. എന്നാൽ ഇന്നവസാനിക്കുമ്പോഴേക്കും അത് റാണ ദഗ്ഗുബാട്ടിയിൽ തുടങ്ങി അമിതാബ് ബച്ചനിൽ വന്നെത്തി നിൽക്കുന്നു. ഫഹദ് ഫാസിൽ ആണ് ഇന്ന് പരിചയപ്പെടുത്തിയ മറ്റൊരു താരം.

32 വർഷങ്ങൾക്കു ശേഷമാണു രജനിയും അമിതാഭും ഇപ്പോൾ ഒന്നിക്കുന്നത്. ഏതായാലും വളരെയധികം താര നിബിഡമായ ഈ ചിത്രം പ്രേക്ഷകർക്ക് ഒരു വിരുന്നു തന്നെ ആകുമെന്ന് പ്രതീക്ഷിക്കാം.

ജയ് ഭീമിനു ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും പ്രതീക്ഷകൾ വാനോളമാണ്. തമിഴിലെ പ്രശസ്ത നിർമാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമാണം. അനിരുദ്ധ് ആണ് സംഗീതം.

അതെ സമയം സിനിമയുടെ ചിത്രീകരണത്തിനായി സ്റ്റൈൽ മന്നൻ രജനികാന്ത് തിരുവനന്തപുരത്ത് എത്തി.പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ താരത്തെ കാണാൻ നിരവധി ആരാധകർ എത്തിയിരുന്നു.

പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ താരത്തെ കാണാൻ നിരവധി ആരാധകർ എത്തിയിരുന്നു.ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. സോഷ്യൽ മെസേജ് ഉള്ള എന്റർടെയ്നിങ് ആയ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്നാണ് ചെന്നൈയിൽ വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *