ആൻസൺ പോൾ നായകനാകുന്ന റൊമാന്റിക് ത്രില്ലർ ചിത്രം താൾ: ടൈറ്റിൽ പോസ്റ്റർ റിലീസായി

മലയാള ചലച്ചിത്രനിരയിലേക്ക് വേറിട്ട പ്രമേയവുമായി ചില യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ക്യാമ്പസ് ത്രില്ലർ ചിത്രം കൂടി എത്തുന്നു. താൾ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റസൂൽ പൂക്കുട്ടി,എം.ജയചന്ദ്രൻ, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയയിൽ കൂടി റിലീസ് ചെയ്തു.

നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മാധ്യമ പ്രവർത്തകനായ ഡോ.ജി.കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രൺജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ,വിവിയ ശാന്ത്, അരുൺകുമാർ,മറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്,സംഗീതം: ബിജിബാൽ,വരികൾ : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, വസ്ത്രാലങ്കാരം :അരുൺ മനോഹർ,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചു ഹൃദയ്‌ മല്യ, ഡിസൈൻ: മാമി ജോ, പി ആർ ഓ: പ്രതീഷ് ശേഖർ.

Leave a Reply

Your email address will not be published. Required fields are marked *