ബേസിലിന്റെ ഫാലിമി ടീസർ പുറത്തിറങ്ങി; ചിത്രം നവംബർ റിലീസ്

ബേസിൽ-ജഗദിഷ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന മലയാളം സിനിമ ഫാലിമിയുടെ ടീസർ ഇന്ന് പുറത്തിറങ്ങിയിരുന്നു. ചിത്രം നവംബർ പത്തിന് നമ്മുടെ തീയേറ്ററുകളിൽ എത്തുന്നു.

ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്‌സ് എന്റർടെയ്ൻമെന്റ്സ് ഒരുക്കുന്ന പുതിയ ചിത്രം ഫാലിമി റിലീസിനൊരുങ്ങുന്നു. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ നിതിഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിൽ ബേസിൽ ജോസഫ് നായകനാകുന്നു.

സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രൊഡക്‌ഷൻ കൺട്രോളർ പ്രശാന്ത് നാരായണനാണ്. ജോൺ പി. എബ്രഹാം, റംഷി അഹമ്മദ്, ആദർശ് നാരായണൻ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‍സ്. പ്രൊഡക്‌ഷൻ കൺട്രോളർ പ്രശാന്ത് നാരായണനാണ്. ജോൺ പി. എബ്രഹാം, റംഷി അഹമ്മദ് എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‍സ്.

മേക്കപ്പ് സുധി സുരേന്ദ്രൻ. കോസ്റ്റും ഡിസൈനെർ വിശാഖ് സനൽകുമാർ. സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനൂപ് രാജ്, ത്രിൽസ് പി സി സ്റ്റണ്ട്സ്, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് അമൽ സി സാധർ, ടൈറ്റിൽ ശ്യാം സി ഷാജി, ഡിസൈൻ യെല്ലോ ടൂത്ത് എന്നിവരുമാണ്.

Leave a Reply

Your email address will not be published. Required fields are marked *