രാജു മുരുഗൻ സംവിധാനം ചെയ്ത കാർത്തിയുടെ ജപ്പാൻ ടീസർ പുറത്തിറങ്ങി

രാജു മുരുകൻ സംവിധാനം ചെയ്‌ത് ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ കീഴിൽ എസ്‌ആർ പ്രഭു നിർമ്മിക്കുന്ന ആക്ഷൻ കോമഡി ത്രില്ലർ ചിത്രമാണ് ജപ്പാൻ.

സർദാർ, പൊന്നിയിൻ സെൽവൻ- 2 എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം കാർത്തിയുടെ അടുത്ത ചിത്രം ജപ്പാൻ ടീസർ പുറത്തിറങ്ങി. രാജു മുരുഗൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനു ഇമ്മാനുവേൽ , സുനിൽ, വിജയ് മിൽട്ടൺ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ദീപാവലി റിലീസ് ആയാണ് ചിത്രം ഒരുങ്ങുന്നത്.

2022 ഓഗസ്റ്റിലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.നവംബറിൽ ചിത്രീകരണം ആരംഭിച്ച ചിത്രം , ജപ്പാൻ എന്ന ഔദ്യോഗിക തലക്കെട്ട് അതേ മാസത്തിൽ വെളിപ്പെടുത്തി.ജി.വി. പ്രകാശ് കുമാറാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്, ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം രവി വർമ്മനും ഫിലോമിൻ രാജും കൈകാര്യം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *