ദുൽഖർ സൽമാനും വെങ്കി അറ്റ്‌ലൂരിയും ഒന്നിക്കുന്ന ‘ലക്കി ഭാസ്‌കർ’ ആരംഭിച്ചു.

ദുൽഖർ സൽമാൻ തന്റെ അടുത്ത തെലുങ്ക് സിനിമാ ‘ലക്കി ഭാസ്കർ’ ചിത്രീകരണം ആരംഭിച്ചു.വെങ്കി അറ്റ്‌ലൂരിയുടെ സംവിധനം ചെയ്യുന്ന ഈ ചിത്രത്തിൽ മീനാക്ഷി ചൗധരി പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിതാര എന്റർടൈൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ പ്രവർത്തിക്കുന്ന സൂര്യദേവര നാഗവംശിയും സായ് സൗജന്യയും ചേർന്ന് ശ്രീകര സ്റ്റുഡിയോസ് ആണ് ഈ ഉയർന്ന ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന പൂജയോടെയാണ് ചിത്രം ആരംഭിച്ചത്.

ഈ പാൻ-ഇന്ത്യൻ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് മലയാള ഛായാഗ്രാഹകൻ നിമിഷ് രവിയാണ്.. സംഗീത സംവിധനം ജിവി പ്രകാശ് കുമാർ. ദേശീയ അവാർഡ് ജേതാവായ എഡിറ്റർ നവിൻ നൂലിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.

ദുൽഖർ സൽമാന്റെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് ഈ വർഷം ജൂലൈയിൽ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരുന്നു. നാഗ് അശ്വിനൊപ്പമുള്ള ‘മഹാനടി’, ഹനു രാഘവപുടി സംവിധാനം ചെയ്ത ‘സീതാ രാമം’ എന്നീ ചിത്രങ്ങളുടെ മികച്ച വിജയത്തിന് ശേഷം ദുൽഖർ സൽമാന്റെ തെലുങ്ക് സിനിമയിലേക്കുള്ള ചുവടുവെപ്പ് ആണ് ഈ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *