എമ്പുരാന് (L2E) ഇന്ന് മംഗളകരമായി തുടക്കം കുറിച്ചു

മലയാള സിനിമ പ്രേമികളുടെയും ആരാധകരുടെയും പ്രതീക്ഷകളെ വാനോളമുയർത്തി ലൂസിഫറിൻറെ തുടർച്ച ‘എമ്പുരാൻ’ എന്ന ചിത്രത്തിന് ഇന്ന് പൂജയോടെ തുടക്കം കുറിച്ചു.


മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ ലൂസിഫറിൻറെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന രണ്ടാം ഭാഗത്തിൽ ആശിർവാദ് സിനിമാസിനൊപ്പം നിർമ്മാണ പങ്കാളിയായി 2.0, പൊന്നിയിൻ സെൽവൻ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങൾ ഒരുക്കിയ ലൈക പ്രൊഡക്ഷൻസും എത്തുന്നുണ്ട്.

ആദ്യഭാഗത്തിന് ക്യാമറ ചലിപ്പിച്ച സുജിത് വാസുദേവ് തന്നെയാണ് എമ്പുരാനിലും ഛായാഗ്രാഹകൻറെ റോളിലെത്തുന്നത്. ദീപക് ദേവിൻറെതാണ് സംഗീതം, സ്റ്റണ്ട് സിൽവയാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുക .

Leave a Reply

Your email address will not be published. Required fields are marked *