ഗന്ധര്‍വ ലോകത്ത് ഉണ്ണി മുകുന്ദന്‍; പിറന്നാള്‍ ദിനത്തില്‍ “വേൾഡ് ഓഫ് ഗന്ധർവ്വാസ്”

ഗന്ധര്‍‌വന്മാരുടെ അറിയാക്കഥകളിലേക്ക് പ്രേക്ഷകരെ ക്ഷണിച്ച് ഉണ്ണി മുകുന്ദന്‍റെ ഗന്ധര്‍വ ജൂനിയര്‍ സിനിമയുടെ അണിയറക്കാര്‍. ഉണ്ണിമുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ച് ആറ് ഭാഷകളില്‍ പുറത്തുവിട്ട “വേൾഡ് ഓഫ് ഗന്ധർവ്വാസ്” എന്ന വീഡിയോയിലൂടെയാണ് ഗന്ധര്‍വ്വന്മാരുടെ ഈ സാങ്കല്‍പ്പിക ലോകം ലിറ്റിൽ ബിഗ് ഫിലിംസ് അവതരിപ്പിക്കുന്നത്.

പാൻ ഇന്ത്യൻ ചിത്രമായ ഗന്ധർവ്വ jr, ഉണ്ണി മുകുന്ദന്റെ ബിഗ് ബഡ്‌ജറ്റ് ചിത്രമായിരിക്കും

ഗന്ധർവ്വന്മാരുടെ പറയപ്പെടാത്ത സവിശേഷതകൾ പ്രമേയമാക്കി അണിയറയിൽ ഒരുങ്ങുന്ന “ഗന്ധർവ്വ jr.” ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ.കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ നിർമ്മിച്ച് വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്നു. പതിവ് ഗന്ധർവ്വ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന കഥാപശ്ചാത്തലവും മേക്കിങ്ങും ചിത്രം സമ്മാനിക്കുമെന്നാണ് വീഡിയോ നല്‍കുന്ന സൂചന.

പ്രവീൺ പ്രഭാറാം, സുജിൻ സുജാതൻ എന്നിവർ തിരക്കഥയെഴുതുന്ന സിനിമയില്‍ ഗന്ധർവ്വന്‍റെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ഗന്ധർവ്വ jr, ഉണ്ണി മുകുന്ദന്റെ ബിഗ് ബഡ്‌ജറ്റ് ചിത്രമായിരിക്കും. നടന് പിറന്നാൾ ആശംസകളോടെയാണ് അണിയറക്കാർ വേൾഡ് ഓഫ് ഗന്ധർവ്വ വീഡിയോ പുറത്ത് വിട്ടത്.

ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിങ്ങും ജെയ്ക്സ് ബിജോയ്‌ സംഗീതവും നിർവ്വഹിക്കുന്ന ഗന്ധർവ്വ jr, വിർച്വൽ പ്രൊഡക്ഷൻ സാങ്കേതിക വിദ്യയിലൂടെ ഏറ്റവും വലിയ ദൃശ്യ വിരുന്നായി സിൽവർ സ്‌ക്രീനിൽ എത്തിക്കാനാണ് ലിറ്റിൽ ബിഗ് ഫിലിംസ് ലക്ഷ്യമിടുന്നത്.പി ആർ ഒ- എ എസ്.ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *