ഫിലിം കംപാനിയൻ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, അനുരാഗ് കശ്യപ് തനിക്ക് ഒപ്പം ജോലി ചെയ്യണമെന്ന് ആഗ്രഹമുള്ള അഭിനേതാക്കളുടെ പേരുകൾ പറയുകയായിരുന്നു . ഒരുപാട് പേരോടൊപ്പം ചേർന്ന് ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്നും, കമൽ ഹാസൻ, ഷാരൂഖ് ഖാൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, നാനാ പടേക്കർ, അമിതാബ് ബച്ചൻ എന്നിവരോടൊക്കെ ചേർന്ന് സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.
ഇവരെ എല്ലാവരേയും ഒരുമിച്ച് കൊണ്ട് വരാൻ കഴിയുന്ന ഒരു ചിത്രം ചെയ്യാൻ സാധിക്കുമെങ്കിൽ അങ്ങനെയൊരെണ്ണം താൻ എഴുതുമെന്നും അനുരാഗ് കശ്യപ് പറയുന്നു.
ഒരുപിടി മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ഈ സംവിധായകൻ തെന്നിന്ത്യൻ സിനിമളുടെയും ഭാഗമായി പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രമായ ലിയോയിൽ ഒരതിഥി വേഷത്തിലെത്തുന്ന അനുരാഗ് കശ്യപ്, തെന്നിന്ത്യൻ ചിത്രങ്ങളുടേയും തെന്നിന്ത്യൻ അഭിനേതാക്കളുടെയും വലിയ ആരാധകൻ കൂടിയാണ്.