തുടർച്ചായി ആയിരം കോടി കടന്നു കിംഗ് ഖാൻ

ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ 1000 കോടി കടക്കുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണ് ജവാൻ. റിലീസ് ചെയ്ത് 18 ദിവസങ്ങൾ കൊണ്ടാണ് ഈ നാഴികക്കല്ലിൽ എത്തിയത്.

75 കോടി നേടിയ ചിത്രത്തിന്റെ ആദ്യദിനം ശ്രദ്ധേയമായിരുന്നു. ഈ വർഷം ഷാരൂഖ് രണ്ടാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഷാരൂഖിന്റെ പത്താനും ഈ നേട്ടം കൈവരിച്ചിരുന്നു.

ഒരേ വർഷം രണ്ട് ചിത്രങ്ങൾ ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ നടനാണ് ഖാൻ. സെപ്റ്റംബർ 22-ലെ കണക്കനുസരിച്ച്, പത്താൻ, ജവാൻ എന്നിവയുടെ മൊത്തം ഹിന്ദി നെറ്റ് കളക്ഷൻ ₹1,003 കോടിയാണ്.

ആദ്യമായി ഈ നേട്ടം കൈവരിച്ച ബോളിവുഡ് ചിത്രം ആമിർ ഖാന്റെ 2016ലെ ദംഗലാണ്.

തമിഴ് സംവിധായകൻ ആറ്റ്ലി ആണ് ജവാൻ സംവിധാനം ചെയ്തിരിക്കുന്നത്. നയൻ‌താര,വിജയ് സേതുപതി,പ്രിയാമണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *