കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ജിഗർതണ്ട ഡബിൾ എക്‌സ്’ എന്ന ചിത്രത്തിന്റെ ആദ്യ സിംഗിൾ ട്രാക്ക് നിർമ്മാതാക്കൾ റിലീസ്ചെ യ്തു, ‘മാമദുര’ എന്ന് പേരിട്ടിരിക്കുന്ന ഗാനം ജിവി പ്രകാശ് കുമാറാണ് തന്റെ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത്. വിവേകിന്റെ വരികൾക്ക് സന്തോഷ് നാരായണൻ ആണ് ഈണം നൽകിയിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് ദീയൻ സന്തോഷ് നാരായണനും ചേർന്നാണ്.
2014 -ൽ ഇറങ്ങിയ ജിഗർതാണ്ടയുടെ സീക്വൽ ആയാണ് ഈ ചിത്രം ഒരുങ്ങുന്നത്. രാഘവ ലോറൻസും എസ് ജെ സുര്യയുമാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.സ്റ്റോൺ ബെഞ്ച് ഫിലിംസ്, ഫൈവ് സ്റ്റാർ ക്രിയേഷൻ, ഇൻവെനിയോ ഒറിജിൻ എന്നിവയുടെ ബാനറുകളിൽ കാർത്തേകേയൻ സന്താനം, അലങ്കാര് പാണ്ഡ്യൻ, എസ്. കതിരേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രം ദീപാവലി റിലീസ് ആയി തീയേറ്ററുകളിൽ എത്തും.