ജോഷി ഒരുക്കുന്ന ജോജു – കല്യാണി ചിത്രം ആന്റണിയുടെ ടീസർ റിലീസിന് ഒരുങ്ങുന്നു

പൊറിഞ്ചു മാറിയതിനു ശേഷം സംവിധായകൻ ജോഷിയും ജോജുവും ഒരുമിക്കുന്ന ചിത്രമാണ് ആന്റണി. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളം,തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആയി ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം നവംബർ റിലീസ് ആയി ആണ് പ്ലാൻ ചെയ്യുന്നത്. ചെമ്പൻ വിനോദും നൈല ഉഷയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഇപ്പോൾ ചിത്രത്തിന്റെ ടീസർ ഒക്ടോബർ 19 നു റിലീസ് ചെയ്യാൻ ആണ് അണിയറ പ്രവർത്തകർ തയ്യാറായിരിക്കുന്നത്.

ചിത്രത്തിന്റെ നിർമ്മാണം ഐൻസ്റ്റിൻ സാക്ക് പോൾ, സഹനിർമ്മാണം സുശീൽ കുമാർ അഗർവാൾ, രജത് അഗർവാൾ, നിതിൻ കുമാർ, ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ എന്നിവർ ആണ്.

Leave a Reply

Your email address will not be published. Required fields are marked *