കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാർ ദമ്പതികളെ ഇടിച്ചു , യുവതി മരിച്ചു.

ശനിയാഴ്ച ബെംഗളൂരുവിൽ കന്നഡ നടൻ നാഗഭൂഷണ ഓടിച്ചിരുന്ന കാർ നടക്കുകയായിരുന്ന ദമ്പതികളെ ഇടിച്ചു. ഈ യുവതി മരിക്കുകയും യുവാവ് ചികിത്സയിലുമാണ്.

ശനിയാഴ്ച രാത്രി 9:45 ഓടെ വസന്തപുര മെയിൻ റോഡിലെ ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന ദമ്പതികൾക്ക് നേരെ കാർ ഇടിക്കുകയായിരുന്നു. അടുത്തിടെ ടഗരു പാളയ എന്ന സിനിമയിൽ അഭിനയിച്ച നാഗഭൂഷണ ഉത്തരഹള്ളിയിൽ നിന്ന് കോണനകുന്റെ ഭാഗത്തേക്ക് പോവുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *