ദുൽഖർ സൽമാൻ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ കിംഗ് ഓഫ് കൊത്ത , ഉയർന്ന പ്രതീക്ഷകളോടെ ഓഗസ്റ്റ് 24 ന് റിലീസ് ചെയ്‌തു. എന്നാൽ പ്രതീക്ഷിച്ച വിജയം കണ്ടെത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. ഇപ്പോൾ ബിഗ് സ്ക്രീൻ കാഴ്ച നഷ്ടമായവർക്കു സെപ്റ്റംബർ 29 മുതൽ ഹോട്ട്സ്റ്റാറിൽ ചിത്രം കണ്ടു തുടങ്ങാം.
കഴിഞ്ഞ ദിവസം ഹോട്ട്സ്റ്റാർ, ഔദ്യോഗികമായി തന്നെ ചിത്രം ഉടൻ OTT -യിൽ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ എന്നാണ് ചിത്രം ലഭ്യമാക്കുക എന്ന് അറിയിച്ചിരുന്നില്ല. ഇന്ന് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴിയാണ് ചിത്രത്തിന്റെ OTT റിലീസ് തിയതി പുറത്തു വിട്ടത്.
ദുൽഖറിനൊപ്പം പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വട ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവരും ഡാൻസിങ് റോസ് ആയി അഭിനയിക്കുന്നു, ഷബീർ കല്ലറക്കൽ (സർപ്പറ്റ പറമ്പായി ഫെയിം) . 1990 കളിൽ കൊത്ത എന്ന നിർമ്മിത നഗരത്തിൽ നടക്കുന്ന പ്രതികാരത്തിന്റെയും വീണ്ടെടുപ്പിന്റെയും കഥയാണ് ചിത്രം.
ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ ജോഷിയുടെ മകനായ അഭിലാഷ് ജോഷിയാണ്.