ലിജോയുടെ അടുത്ത പടത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ

ലിജോ ജോസിന്റെ അടുത്ത പടത്തിൽ കുഞ്ചാക്കോ ബോബൻ നായകനാവും എന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരം. ഈ.മ.യൗ. തിരക്കഥാകൃത്ത് പി.എഫ്. മാത്യൂസ് ആണ് രചയിതാവ്. നായികയായി എത്തുന്നത് മലയാളികളുടെ പ്രിയ നായികാ മഞ്ജു വാര്യരും ആണ്.

‘ഹൗ ഓൾഡ് ആർ യുവിന്’ ശേഷം കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ പ്രമേയമോ ട്രീറ്റ്മെന്റോ ഒന്നും എന്തെന്ന് പുറത്തുവന്നിട്ടില്ല. ‘വെള്ളരിപ്പട്ടണം’ എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത മഞ്ജു വാര്യർ സിനിമ.

മോഹൻലാൽ നായകനായ ‘മലൈക്കോട്ടൈ വാലിബനാണ്’ ലിജോ ജോസ് പെല്ലിശ്ശേരിയുടേതായി ഇനി വരാനുള്ള ചിത്രം . ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ചു മലൈക്കോട്ടൈ വാലിബൻ 2024 ജനുവരി 25നാകും ചിത്രം റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *