ലോകേഷ് കനകരാജ് തമിഴ് ചലച്ചിത്ര മേഖലയിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന നവ സംവിധായകരിൽ ഒരാളാണ്. ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദളപതി വിജയ് നായകനായി അഭിനയിക്കുന്ന എൽസിയു ചിത്രമായ ലിയോ ഒക്ടോബർ 19 -നു റിലീസിനായി ഒരുങ്ങുകയാണ്. ഗ്യാങ്സ്റ്റർ അധിഷ്ഠിത ആക്ഷൻ ത്രില്ലർ തമിഴ് സിനിമയിൽ ഏറ്റവുമധികം ഹൈപ്പ് ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്.
ഇപ്പോൾ പിങ്ക് വില്ല റിപ്പോർട്ട് പ്രകാരം ലോകേഷ് ഒരു ഹിന്ദി ചിത്രത്തിലൂടെ നിർമ്മാതാവായി അരങ്ങേറ്റം നടത്താൻ പോവുകയാണ്. ലോകേഷ് കനകരാജ് ഇൻഡസ്ട്രിയിലുടനീളം ഫീച്ചർ ഫിലിമുകൾ നിർമ്മിക്കാൻ തീരുമാനിച്ചു. “രാജ്യത്തുടനീളമുള്ള ഓഫറുകളാൽ നിറഞ്ഞിരിക്കുകയാണ് ലോകേഷ്, തന്റെ പ്രവർത്തന മേഖല വിപുലീകരിക്കാൻ ആഗ്രഹിക്കുന്നു.
ലോകേഷിന്റെ ആദ്യ നിർമ്മാണം ഹിന്ദിയിലായിരിക്കും. ഹിന്ദി വിപണിയിലെ നിരവധി പങ്കാളികളുമായി അദ്ദേഹം ചർച്ചകൾ നടത്തിവരികയാണ്, 2024-ൽ തന്റെ ആദ്യ നിർമ്മാണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,