ലോകേഷിന്റെ മാനസികനില പരിശോധിക്കണം; ഹൈക്കോടതിയിൽ ഹർജി.

സംവിധായകൻ ലോകേഷ് കനകരാജിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി രാജാമുരുകൻ . ലോകേഷിന്റെ സിനിമ കണ്ട ശേഷമാണ് മധുര ഒറ്റക്കടവ് സ്വദേശിയായ രാജാമുരുകൻ കോടതിയെ സമീപിച്ചത്. സംവിധായകന്റെ മാനസികനില പരിശോധിക്കണം എന്നാണ് ഹർജിയിൽ പറയുന്നത്.

ലോകേഷ് തന്റെ സിനിമകളിലൂടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും , സ്ത്രീകളെ കൊല്ലുന്ന രംഗങ്ങൾ കാണിക്കുന്ന ലോകേഷിന് ക്രിമിനൽ മനസ്സാണെന്നും ഹർജിക്കാരൻ പറയുന്നു. ലോകേഷ് സംവിധാനം ചെയ്ത് ദളപതി വിജയ് പ്രധാന വേഷത്തിൽ എത്തിയ ‘ലിയോ’സിനിമ ടിവിയിൽ കാണിക്കുന്നത് വിലക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്.‘ലിയോ’കണ്ടു തനിക്ക് മാനസിക സമ്മർദം അനുഭവപ്പെട്ടു, ഇതിന് നഷ്ടപരിഹാരമായി 1000 രൂപ നൽകണം എന്നും ഇദ്ദേഹം പറഞ്ഞു.

മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലാണ് ഹർജി നൽകിയത്. ഹർജി കോടതി പിന്നീട് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *