മലയാള ചിത്രം RDX സെപ്റ്റംബർ 24 നു OTT യിൽ എത്തുന്നു.

ഷെയ്ൻ നിഗം , ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആക്ഷൻ ചിത്രം RDX സെപ്റ്റംബർ 24 നു OTT യിൽ എത്തുന്നു. മിന്നൽ മുരളി റിലീസ് ചെയ്ത നെറ്റ്ഫ്ലിക്സ് തന്നെയാണ് ഈ ചിത്രവും റിലീസ് ചെയ്യുന്നത്. ഓണം റിലീസ് ആയി തീയേറ്ററുകളിൽ എത്തിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയെന്നാണ് അവസാന റിപ്പോർട്ടുകൾ പറയുന്നത്.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമിച്ച ചിത്രം അത്യുഗ്രൻ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. ഓണ ചിത്രങ്ങളിൽ അപ്രതീക്ഷിത വിജയമാണ് ചിത്രം നേടിയത്.

ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം ,ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചി ത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി , ലാൽ, ഐമ റോസ്, സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി , ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
എഡിറ്റിങ് ചമൻ ചാക്കോ , ഛായാഗ്രഹണം അലക്സ് ജെ .പു ളി ക്കൽ, സംഗീതസംവിധാനം സാം സി .എസ്., വരികൾ മനു മൻജിത്, കോസ്റ്റ്യൂംസ് ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, വീക്കെൻഡ്ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ റോജി പി.കുര്യൻ, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, പി ആർഒ ശബരി .

Leave a Reply

Your email address will not be published. Required fields are marked *