കിടിലൻ ലുക്കിൽ മമ്മൂട്ടി; പുതിയ ഗെറ്റപ്പ് വൈറലാകുന്നു.

‘കണ്ണൂർ സ്ക്വാഡി’ന്റെ ദുബായി പ്രമോഷനു ശേഷം കേരളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ് മമ്മൂട്ടി. വിമാനത്താവളത്തിൽ നിന്നും ഇറങ്ങിവരുന്ന താരം പുത്തൻ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തും ഉണ്ടായിരുന്നു.

ഈ പുതിയ ലുക്ക് വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിനുവേണ്ടിയാണ് എന്നാണ് ഒരു കൂട്ടം ആരാധകരുടെ കണ്ടെത്തിൽ. ചിത്രത്തിൽ ജോസ് എന്ന അച്ചായനാണ് മമ്മൂട്ടി എത്തുന്നത്. മിഥുൻ മാനുവൽ ആണ് തിരക്കഥ. അടിപിടി ജോസും ഇന്ദുലേഖയും എന്നാണ് ചിത്രത്തിന്റെ പേര് എന്ന പ്രചാരണവും നടക്കുന്നുണ്ട്. എന്നാൽ ഒഫീഷ്യൽ സ്ഥിരീകരണം ഇതേ വരെയുണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *