മമ്മൂട്ടിയുടെ കാതൽ ആമസോണിൽ വാടകക്ക്

വലിയ വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടിയ മമ്മൂട്ടിയുടെ ജിയോ ബേബി സംവിധാനം ചെയ്ത ” കാതൽ ദി കോർ ” കഴിഞ്ഞ ദിവസം മുതൽ ആമസോണിൽ ലഭ്യമാണ്. എന്നാൽ ചിത്രം ഫ്രീ ആയി കാണാൻ സാധിക്കില്ല വാടക കൊടുത്താൽ മാത്രമേ തല്ക്കാലം കാണാൻ സാധിക്കു.

ഇന്ത്യയ്ക്ക് പുറത്തുള്ള പ്രേക്ഷകർക്ക് മാത്രമാണ് ഇപ്പോൾ ചിത്രം ലഭ്യമായിരിക്കുന്നത്, അതും റെൻ്റ് അടിസ്ഥാനത്തിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഉടനെ തന്നെ ഇന്ത്യൻ പ്രേക്ഷകർക്കും ചിത്രം ലഭ്യമാകും എന്നാണ് വിവരം. പ്രൈം മെമ്പർഷിപ്പ് ഉള്ള പ്രേക്ഷകർക്ക് ഫ്രീ സ്ട്രീമിംഗ് വൈകാതെ തന്നെ ആരംഭിക്കും എന്നാണ് റിപ്പോർട്ട്.

മമ്മൂട്ടിയും തമിഴ് നടി ജോതികയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് ഇത്. അടുത്തയിടെ ന്യൂയോർക്ക് ടൈംസ് ചിത്രത്തെ പ്രസംസിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്ന് ആണ് തിരക്കഥ രചിച്ചത്. സുധി കോഴിക്കോട്, പൂജ മോഹൻരാജ്, ആർ എസ് പണിക്കർ, ജോജി ജോൺ, മുത്തുമണി, കലാഭവൻ ഹനീഫ് എന്നിവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *