വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിൽ മീനാക്ഷി ചൗധരി നായികയായി എത്തുന്നു എന്നതാണ് കോടമ്പാക്കത്തെ പുതിയ വാർത്ത. നേരത്തെ ജ്യോതിക,സ്നേഹ പ്രിയങ്ക മോഹൻ എന്നിവരുടെ പേരുകൾ ആണ് നായികയായി പറഞ്ഞിരുന്നത്.എന്നാല്‍ ഇവരാരുമല്ല ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും മറിച്ച് താരതമ്യേന പുതുമുഖമായ നടി മീനാക്ഷി ചൌധരിയുടെ പേരാണ് ഇപ്പോൾ കേൾക്കുന്നത്.
വിജയ് ആന്‍റണി നായികയായി കൊലൈ എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി തമിഴകത്ത് അരങ്ങേറ്റം കുറിച്ചത്.
2019 ല്‍ പുറത്തെത്തിയ അപ്സ്റ്റാര്‍ട്സ് എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം നടത്തിയ മീനാക്ഷിയുടെ തെലുങ്ക് അരങ്ങേറ്റം ഇച്ചട വഹനമുലു നിലുപറഡു എന്ന ചിത്രത്തിലൂടെ ആിരുന്നു. തമിഴില്‍ സിംഗപ്പൂര്‍ സലൂണ്‍ എന്ന ചിത്രവും പുറത്തെത്താനുണ്ട്. അതേസമയം മീനാക്ഷിയുടെ കാസ്റ്റിംഗ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തെത്തിയിട്ടില്ല.
അതേസമയം പൂജ ചടങ്ങുകളോടെ ചിത്രത്തിന് ഇന്നലെ തുടക്കമായി . ഇന്ന് ചെന്നൈയിൽ ചിത്രീകരണത്തിന് തുടക്കമായി.വിദേശത്താവും രണ്ടാമത്തെ ഷെഡ്യൂള്‍. ആക്ഷന്‍ ത്രില്ലറെന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുകയെന്നും പറയപ്പെടുന്നു. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍റെ ഭാഗമായി കഴിഞ്ഞ മാസം വെങ്കട് പ്രഭുവിനൊപ്പം വിജയ് ലോസ് ഏഞ്ചല്‍സില്‍ എത്തിയിരുന്നു. അവിടെവച്ച് വിജയിയുടെ 3ഡി വിഎഫ്എക്സ് സ്കാനിംഗ് നടത്തിയിരുന്നു.
എജിഎസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് യുവൻ ശങ്കർ രാജയാണ്. അച്ഛന്റെയും മകന്റെയും കഥ പറയുന്ന ചിത്രത്തിൽ ദളപതി വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. അതിലൊന്ന് ഒരു റോ ഏജന്റ് ആണെന്നാണ് അഭ്യൂഹം. ദളപതി 68ൽ എസ് ജെ സൂര്യ വില്ലൻ വേഷത്തിലെത്തുമെന്നാണ് സൂചന.