‘ഒങ്കാറ’ കൊൽക്കൊത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

29-ാമത് കൊൽക്കൊത്ത അന്താരാഷ്ട്ര ഫിലിം ഫെസ്റ്റവലിൽ ഉണ്ണി കെ ആർ സംവിധാനം ചെയ്ത ‘ ഒങ്കാറ ‘ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സിനിമ വിഭാഗത്തിൽ മത്സരവിഭാഗത്തിലാണ് സെലക്ഷൻ.

സപ്തഭാഷാ സംഗമഭൂമിയായ കാസർക്കോടൻ മണ്ണിൽ നിന്നും മണ്ണിന്റെ മക്കളുടെ കഥപറയുന്നൊരു ചിത്രമാണ് ഒങ്കാറ. ഗോത്രവിഭാഗമായ മാവിലാൻവിഭാഗത്തിന്റെ ഭാഷയയായ മർക്കോടിയിൽ ഒരുക്കിയിരിക്കുന്ന ‘ ഒങ്കാറ ‘ ഈ ഭാഷയിൽ ഒരുക്കിയിരിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒങ്കാറ. കാട് വീടാക്കിയ ഗോത്രവിഭാഗമാണ് മാവിലാൻ സമുദായം. പൂർവ്വകാലത്ത് കരനെൽകൃഷിനടത്തിയും കാട്ടുമൃഗങ്ങളെ വേട്ടയാടിയും ഉപജീവനം കഴിച്ചിരുന്ന ഗോത്രവിഭാഗമാണ് മാവിലാൻ സമുദായം. അവരുടെ അതിജീവനത്തിന്റെ കഥകൂടിയാണ് ‘ ഒങ്കാറ’. ആദിവാസി വിഭാഗമായ മാവിലാൻ സമൂഹത്തിന്റെ ഇടയിൽ സംസാരഭാഷയായി ഉപയോഗിക്കുന്ന മർക്കോടിക്ക് ലിപികളില്ല. പ്രാദേശികമായി മാവിലവു എന്നപേരിൽ അറിയപ്പെടുന്ന മർക്കോടി ഭാഷ വാമൊഴിയായാണ് തലമുറകളിലേക്ക് കൈമാറുന്നത്.

ഒരു തെയ്യം കലാകാരന്റെ വേഷത്തിൽ സുധീർ കരമന ഒങ്കാറയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വെട്ടുകിളി പ്രകാശ്, സുഭാഷ് രാമനാട്ടുകര, ഗോപിക വിക്രമൻ, സാധിക വേണുഗോപാൽ, അരുന്ധതി നായർ, രമ്യ ജോസഫ്, ആഷിക് ദിനേശ്, ജിബു ജോർജ്ജ്, റാം വിജയ്, സച്ചിൻ, സജിലാൽ, ഗാന്ധിമതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. പത്രപ്രവർത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരി ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നു.

നൂറ്റാണ്ടുകളായി അടിമകളായി കഴിഞ്ഞിരുന്ന ഗോത്രവിഭാഗത്തിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥപറയുന്ന ആറോളം പരമ്പരാഗത ഗാനങ്ങളുടെ അകമ്പടിയോടെയാണ് സിനിമ ഒരുക്കിയിരിക്കുന്ന്. പൂർണ്ണമായും ഉൾക്കാട്ടിൽ ചിത്രീകരിച്ചിരിക്കുന്നു എന്നതും ചിത്രത്തിലെ എല്ലാ കഥാ പാത്രങ്ങളും ആദിദ്രാവിഡ ഗോത്രഭാഷയായ മർക്കോടി മാത്രം സംസാരിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

ക്രിസ്റ്റൽ മീഡിയ, വ്യാസചിത്ര, സൗ സിനി മാസ്, എന്നിവയുടെ ബാനറിൽ സുഭാഷ് മേനോൻ, ജോർജ്ജ് തോമസ് വെള്ളാറേത്ത്, ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട്, സൗമ്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് വിക്രം, പ്രശാന്ത് കൃഷ്ണ എന്നിവർ നിർവഹിക്കുന്നു.

എഡിറ്റർ-സിയാൻ ശ്രീകാന്ത്,

സംഗീതം-സുധേന്ദു രാജ്,

പ്രൊജക്റ്റ് കോ- ഓഡിനേറ്റർ-ഒ കെ പ്രഭാകരൻ.

നിർമ്മാണ നിർവ്വഹണം- കല്ലാർ അനിൽ,

മേക്കപ്പ്-ജയൻ പൂങ്കുളം,

വസ്ത്രലങ്കാരം-ശ്രീജിത്ത്‌, ഷിനു ഉഷസ്,

കല-അഖിലേഷ്

ശബ്ദസംവിധാനം- രാധാകൃഷ്ണൻ.

വിതുര, കല്ലാർ, കാസർക്കോട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ “ഒങ്കാറ” ഉടൻ പ്രദർശനത്തിനെത്തും.

പി ആർ ഒ-എ എസ് ദിനേശ്

Leave a Reply

Your email address will not be published. Required fields are marked *