ഗിരീഷ് എ ഡി തന്റെ രണ്ടു വിജയചിത്രങ്ങൾക്കു ശേഷം ചെയ്യുന്ന പ്രേമലുവിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.കന്നഡ തെലുങ്ക് സിനിമകളിൽ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള സഞ്ജിത് ഹെഗ്‌ഡെ ആദ്യമായി ഒരു മലയാള ചിത്രത്തിനായി ആലപിക്കുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. ഈയിടെ സോഷ്യൽ മീഡിയയിൽ ഇന്ത്യയൊട്ടാകെ തരംഗമായ ‘സത്യഭാമേ’ എന്ന കവർ സോങ്ങിലൂടെ ആണ് മലയാളികൾക്ക് സഞ്ജിത് ഹെഗ്‌ഡെയെ കൂടുതൽ പരിചയം.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് പ്രേമലു നിർമ്മിച്ചിരിക്കുന്നത്.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് ചെയ്യുന്ന ചിത്രമാണിത്.
റൊമാന്റിക് കോമഡി ചിത്രമായ പ്രേമലു 2024 ഫെബ്രുവരി 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. നസ്‌ലെൻ, മമിത ബൈജു എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എഡിയാണ്. ഗിരീഷ് എ ഡി, കിരൺ ജോസി എന്നിവർ ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്, അജ്മൽ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.