ഓസ്കാർ അവാർഡ് ജേതാവായ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ഒറ്റ. ആസിഫ് അലി, അർജുൻ അശോകൻ, ഇന്ദ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
വീട്ടിൽ നിന്ന് ഓടിപ്പോകുന്ന രണ്ട് ആൺകുട്ടികളുടെ കഥയാണ് ഇത് കാണിക്കുന്നത്.ഒക്ടോബർ 27ന് തിയേറ്ററുകളിലെത്തുന്ന രീതിയിൽ ആണ് ചിത്രം ഒരുങ്ങുന്നത്.
ഇവർക്ക് പുറമെ തമിഴ് നടൻ സത്യരാജ്, രോഹിണി , സംവിധായകൻ ശ്യാമപ്രസാദ് , ഭാവന രാമണ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.വികാരം, ത്യാഗം, ബന്ധങ്ങളുടെ സങ്കീർണ്ണതകൾ എന്നിവയുടെ പ്രമേയങ്ങൾ പര്യവേക്ഷണം ചെയ്യുന്ന, മനുഷ്യന്റെ മനസ്സിലേക്ക് ആഴത്തിൽ ആഴ്ന്നിറങ്ങുന്ന ഒരു ആവേശകരമായ കഥാ സന്ദർഭത്തെയാണ് ട്രൈലെർ സൂചിപ്പിക്കുന്നത്.