ബിച്ചൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ശശിയും ശകുന്തളയും. ഷഹീൻ സിദ്ദിഖ്, സിദ്ദിഖ്, ആർ എസ് വിമൽ, അശ്വിൻ കുമാർ, ബിനോയ്, ബാലാജി ശർമ്മ, നേഹ സലാം, രസ്ന പവിത്രൻ, സിന്ധു വർമ്മ എന്നിവരെ അവതരിപ്പിക്കുന്നു.
ആമി ഫിലിംസിന്റെ ബാനറിൽ ആർ വിമൽ, സലാം താണിക്കാട്ട്, നേഹ (ആമി) എന്നിവർ ചേർന്നാണ് ശശിയും ശകുന്തളയും എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശശിയും ശകുന്തളയും എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആർ എസ് വിമലാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു പ്രസാദും എഡിറ്റിംഗ് വിനയൻ എം ജെയുമാണ്. പ്രജയ് ജെ കാമത്തും മോഹൻ ഡിയോഡേറ്റുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
‘ശശിയും ശകുന്തളയും’ എന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് പ്രകാശ് അലക്സും കെ.പിയുമാണ് .
ശശിയും ശകുന്തളയും എന്ന ചിത്രം 2023 ഓഗസ്റ്റ് 18-ന് ആമി ഫിലിംസ് ഗുഡ്‌ഫെല്ലസ് ഇൻ ഫിലിംസ് റിലീസിലൂടെ തിയേറ്ററുകളിൽ റിലീസ് ചെയ്തു. ശശിയും ശകുന്ദലയും എന്ന മലയാളം സിനിമ 2023 സെപ്റ്റംബർ 26 മുതൽ സിംപ്ലി സൗത്തിൽ സ്ട്രീം ചെയ്യുന്നു.