കന്നഡ സൂപ്പർസ്റ്റാർ ശിവരാജ്കുമാർ, മലയാളം ബ്ലോക്ക്ബസ്റ്റർ ‘എൽ 2: എംപുരാൻ’ എന്ന ചിത്രത്തിലെ തന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വെളിച്ചം വീശുന്നു. അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘ഗോസ്റ്റ് ‘ എന്ന ചിത്രത്തിന്റെ പ്രൊമോഷണൽ അഭിമുഖത്തിനിടെയാണ് ആരാധകരുടെയും സിനിമാ പ്രേമികളുടെയും ആകാംക്ഷ ഉണർത്തുന്ന ഈ വെളിപ്പെടുത്തൽ.
‘എമ്പുരാന്റെ’ സംവിധായകൻ പൃഥ്വിരാജ് സുകുമാരനുമായി സഹകരിക്കുന്നതിനെ കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ച് ശിവരാജ്കുമാർ അഭിമുഖത്തിൽ രേഖപ്പെടുത്തുകയുണ്ടായി.
താൻ എമ്പുരാന്റെ ഭാഗമാണോ എന്നറിയില്ലെന്നും എന്നാൽ പൃഥ്വിരാജ് സുകുമാരനുമായുള്ള രസകരമായ ഒരു പ്രോജക്റ്റ് ചർച്ചയിലാണെന്നും നിർമ്മാതാവും സംവിധായകനും തന്നെ സമീപിച്ചിട്ടുണ്ടെന്നും ശിവരാജ്കുമാർ പറഞ്ഞു. പദ്ധതിയുടെ ആശയം വളരെ രസകരമായിരുന്നുവെന്നും എന്നാൽ, അത് രൂപപ്പെടുത്താൻ എത്ര സമയമെടുക്കുമെന്ന് തനിക്കറിയില്ലെന്നും ശിവരാജ്കുമാർ പറഞ്ഞു.
നേരത്തെ നെൽസൺ സംവിധാനം ചെയ്ത ജെയ്ലർ -ൽ രജനികാന്തും , മോഹൻലാലും , ശിവരാജ്‌കുമാറും ഒന്നിച്ചു അഭിനയിക്കുകയും ആരാധകരെ ഏറെ ത്രില്ലടിപ്പിക്കുകയും ചെയ്തിരുന്നു.