ശിവ രാജ്കുമാർ നായകനാകുന്ന ഗോസ്റ്റിനു തണുത്ത തുടക്കം

കന്നഡ നടൻ ശിവ രാജ്കുമാർ നായകനാകുന്ന ‘ഗോസ്റ്റ്’ ഒക്ടോബർ 19 ന് തിയേറ്ററുകളിൽ എത്തി. മലയാളം നടൻ ജയറാം ഈ ചിത്രത്തിൽ ഒരു നിർണായക വേഷം ചെയ്യുന്നു. ലിയോ റിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് സിനിമയും റിലീസ് ചെയ്തത്

റിലീസായ ആദ്യ ദിവസം തന്നെ ചിത്രം 2 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച നേടാനായത് 1.5 കോടി. വ്യാഴാഴ്ച 48.55 ശതമാനം ഒക്യുപൻസിയാണ് ഈ ത്രില്ലർ ചിത്രത്തിന് ലഭിച്ചത്.
ചിത്രം കന്നട, ഹിന്ദി, തമിഴ് ഭാഷകളിൽ ഒക്ടോബർ 19 ന് റിലീസ് ചെയ്തു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഒക്ടോബർ 27 ന് റിലീസ് ചെയ്യും. ചിത്രം സംവിധാനം ചെയ്തത് എം ജി ശ്രീനിവാസ് ആണ്. സന്ദേശ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്.

ശിവ രാജ്കുമാർ, ജയറാം എന്നിവരെ കൂടാതെ അനുപം ഖേർ, പ്രശാന്ത് നാരായണൻ, അർച്ചന ജോയിസ്, സത്യപ്രകാശ്, ദത്തന്ന എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *