രമേഷ് പിഷാരടിയുടെ നായകൻ ആയി സൗബിൻ ഷാഹിർ

ബാദുഷ സിനിമാസിൻ്റെ ബാനറിൽ എൻ.എം.ബാദുഷയും ഷിനോയ് മാത്യുവും നിർമ്മിക്കുന്ന പുതിയ ചിത്രം രമേഷ്പിഷാരടി സംവിധാനം ചെയ്യുന്നു.സന്തോഷ് ഏച്ചിക്കാനത്തിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ ആണ് നായകനായി അഭിനയിക്കുന്നത്.ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളിൽ വരും ദിവസങ്ങളിൽ പുറത്തു വരുന്നതായിരിക്കും.

പഞ്ചവർണ്ണതത്ത, ഗാനഗന്ധർവൻ എന്നി ചിത്രങ്ങൾക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

നഗര പശ്ചാത്തലത്തിലൂടെ കാലിക പ്രസക്തിയുള്ള ഒരു പ്രമേയം രസാകരമായ മുഹുർത്തങ്ങളിലൂടെയും റിയലിസ്റ്റിക്കായും അവതരിപ്പിക്കകയാണ് ഈ ചിത്രത്തിലൂടെ. മെയ് ആദ്യവാരത്തിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.

പി ആർ ഓ വാഴൂർ ജോസ്

Leave a Reply

Your email address will not be published. Required fields are marked *