21 ഗ്രാമിന് ടീം ഒരു ഹ്യൂമർ മൂവിയുമായി എത്തുന്നു “ബ്രോ കോഡ്”.

21 ഗ്രാം എന്ന സൂപ്പർ ഹിറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസും ബിബിൻ കൃഷ്ണയും വീണ്ടും ഒത്തുചേരുന്ന ചിത്രമാണ് ബ്രോ കോഡ് (BROCODE). 21 ഗ്രാം രചന, സംവിധാനം ബിബിൻ കൃഷ്ണയാണ്. റിനീഷ് കെ എൻ ആണ് നിർമ്മാതാവ്. 21 ഗ്രാമിനു ശേഷം ഫീനിക്സ് എന്ന ചിത്രം ഫ്രണ്ട് റോ പ്രൊഡക്ഷൻസ് നിർമ്മിച്ചിട്ടുണ്ട്. വിഷ്ണു ഭരതൻ സംവിധാനം ചെയ്തിട്ടുള്ള ഈ ചിത്രം വൈകാതെ തന്നെ പ്രദർശനത്തിനെത്തുന്നതാണ്.

ഹ്യൂമർ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു complete സെലിബ്രേഷൻ പാക്കേജ് ആയിട്ടാണ് ഒരുങ്ങുന്നത്. അനൂപ് മേനോൻ, ധ്യാൻ ശീനിവാസൻ, ദിലീഷ് പോത്തൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ ചന്തു നാഥ്, അനു മോഹൻ, ബൈജു സന്തോഷ്, വിധുപ്രതാപ്, ഗായത്രി അരുൺ, ഭാമ അരുൺ, ജീവാ ജോസഫ്, യോഗ് ജപീ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

സംഗീതം – രാഹുൽ രാജ്
ഛായാഗ്രഹണം – ആൽബി
എഡിറ്റിംഗ് – കിരൺ ദാസ്.
കോ-റൈറ്റർ – യദുകൃഷ്ണ ദയാകുമാർ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ഷിനോജ് ഓടാണ്ടിയിൽ
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്പാർത്ഥൻ
കോസ്റ്റും ഡിസൈൻ – മഷർ ഹംസ.
മേക്കപ്പ് – റോണക്സ് സേവ്യർ
പരസ്യകല-യെല്ലോ ടൂത്ത്.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
PRO – വാഴൂർ ജോസ്

Leave a Reply

Your email address will not be published. Required fields are marked *