സണ്ണി ഡിയോളിന്റെ ‘ഗദർ 2’ Zee5-ൽ സ്ട്രീമിംഗ് ആരംഭിച്ചു.

സണ്ണി ഡിയോളിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ‘ഗദർ 2’ Zee5-ൽ ഇന്ന് മുതൽ സ്ട്രീമിംഗ് ആരംഭിച്ചു.

1947-ൽ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് ഗദർ ഒരുക്കിയതെങ്കിലും, താരാ സിംഗിന്റെയും സക്കീനയുടെയും മകനായ ചരൺജീത്തിനെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ പാകിസ്ഥാനിലേക്ക് മടങ്ങിയതിന്റെ കഥയാണ് ചിത്രം പറയുന്നത്.

അനിൽ ശർമയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ സണ്ണി ഡിയോളും അമീഷാ പട്ടേലും ആണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഗദർ 2 വിന് നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ലഭിച്ചപ്പോൾ,പ്രേക്ഷക വരൾച്ച നേരിട്ടിരുന്ന ബോളിവുഡിൽ ഈ വർഷം 500 കോടി തികയ്ക്കാൻ സാധിച്ച ചിത്രങ്ങളിൽ ഒന്നാണ് ഇത്.

സണ്ണി ഡിയോളിനൊപ്പം ഗദർ സീരീസിന്റെ മൂന്നാം ഭാഗവും ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ആമിർ ഖാനൊപ്പം ലാഹോർ 1947 എന്ന ചിത്രത്തിലാണ് സണ്ണി ഡിയോൾ അടുത്തതായി അഭിനയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *